Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Railway Electrification In India

വൈ​ദ്യു​തീ​ക​ര​ണം: ചൈ​ന​യെ​യും ജ​പ്പാ​നെ​യും പി​ന്നി​ലാ​ക്കി ഇ​ന്ത്യ​ൻ റെ​യി​ൽ​വേ

പ​ര​വൂ​ർ: ഇ​ന്ത്യ​ന്‍ റെ​യി​ല്‍​വേ​യു​ടെ ആ​ധു​നി​ക​വ​ത്ക‌​ര​ണ​ത്തി​ന് ആ​വേ​ശം പ​ക​ര്‍​ന്നു പു​തി​യ നേ​ട്ടം. ലോ​ക​ത്തി​ലെ പ്ര​ധാ​ന റെ​യി​ല്‍ ശൃം​ഖ​ല​ക​ളി​ല്‍ വൈ​ദ്യു​തീ​ക​ര​ണ​ത്തി​ല്‍ ഇ​ന്ത്യ ര​ണ്ടാം സ്ഥാ​ന​ത്തെ​ത്തി. ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ യൂ​ണി​യ​ന്‍ ഓ​ഫ് റെ​യി​ല്‍​വേ​യു​ടെ (യു​ഐ​സി) ഏ​റ്റ​വും പു​തി​യ റി​പ്പോ​ര്‍​ട്ട് പ്ര​കാ​രം ഇ​ന്ത്യ​ന്‍ റെ​യി​ല്‍​വേ​യു​ടെ 99.2 ശ​ത​മാ​നം പാ​ത​ക​ളും വൈ​ദ്യു​തീ​ക​രി​ച്ചു ക​ഴി​ഞ്ഞു. വ​ന്‍​കി​ട രാ​ജ്യ​ങ്ങ​ളാ​യ ചൈ​ന, ജ​പ്പാ​ന്‍, ഫ്രാ​ന്‍​സ് എ​ന്നി​വ​യെ​ല്ലാം ഈ ​പ​ട്ടി​ക​യി​ല്‍ ഇ​ന്ത്യ​ക്കു പി​ന്നി​ലാ​ണ്.

നൂ​റ് ശ​ത​മാ​നം വൈ​ദ്യു​തീ​ക​ര​ണം പൂ​ര്‍​ത്തി​യാ​ക്കി​യ സ്വി​റ്റ്‌​സ​ര്‍​ല​ന്‍​ഡ് മാ​ത്ര​മാ​ണ് പ​ട്ടി​ക​യി​ല്‍ ഇ​ന്ത്യ​ക്ക് മു​ന്നി​ലു​ള്ള​ത്. 5,500 കി​ലോ​മീ​റ്റ​റോ​ളം ദൈ​ര്‍​ഘ്യ​മു​ള്ള സ്വി​സ് റെ​യി​ല്‍​വേ പൂ​ര്‍​ണ​മാ​യും വൈ​ദ്യു​തി ഉ​പ​യോ​ഗി​ച്ചാ​ണ് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. അ​തേ​സ​മ​യം, ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ അ​തി​വേ​ഗ ട്രെ​യി​ന്‍ ശൃം​ഖ​ല​യു​ള്ള ചൈ​ന​യി​ല്‍ 82 ശ​ത​മാ​നം പാ​ത​ക​ള്‍ മാ​ത്ര​മേ ഇ​തു​വ​രെ വൈ​ദ്യു​തീ​ക​രി​ച്ചി​ട്ടു​ള്ളൂ.

ആ​ധു​നി​ക സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ​യും കൃ​ത്യ​നി​ഷ്ഠ​യു​ടെ​യും കാ​ര്യ​ത്തി​ല്‍ മു​ന്നി​ല്‍ നി​ല്‍​ക്കു​ന്ന ജ​പ്പാ​ന്‍ (64%), സ്‌​പെ​യി​ന്‍ (67%), ഫ്രാ​ന്‍​സ് (60%) എ​ന്നീ രാ​ജ്യ​ങ്ങ​ളും ഈ ​നേ​ട്ട​ത്തി​ല്‍ ഇ​ന്ത്യ​ക്ക് പി​ന്നി​ലാ​ണ്. റ​ഷ്യ​യി​ല്‍ 52 ശ​ത​മാ​ന​വും റെ​യി​ല്‍​വേ​യു​ടെ ഈ​റ്റി​ല്ല​മെ​ന്ന് വി​ശേ​ഷി​പ്പി​ക്ക​പ്പെ​ടു​ന്ന യു​ണൈ​റ്റ​ഡ് കിം​ഗ്ഡ​ത്തി​ല്‍ 39 ശ​ത​മാ​ന​വും മാ​ത്ര​മാ​ണ് വൈ​ദ്യു​തീ​ക​ര​ണം പൂ​ര്‍​ത്തി​യാ​യി​ട്ടു​ള്ള​ത്.

ഡീ​സ​ല്‍ എ​ന്‍​ജി​നു​ക​ളി​ല്‍ നി​ന്നു​ള്ള മ​ലി​നീ​ക​ര​ണം കു​റ​യ്ക്കാ​നും പ്ര​വ​ര്‍​ത്ത​ന​ക്ഷ​മ​ത വ​ര്‍​ധി​പ്പി​ക്കാ​നും ല​ക്ഷ്യ​മി​ട്ടു​ള്ള ഇ​ന്ത്യ​യു​ടെ നീ​ക്കം റെ​യി​ല്‍​വേ രം​ഗ​ത്ത് വ​ലി​യ മാ​റ്റ​ങ്ങ​ളാ​ണ് കൊ​ണ്ടു​വ​രു​ന്ന​ത്. ഇ​ന്ത്യ​ന്‍ റെ​യി​ല്‍​വേ​യു​ടെ ഈ ​ദ്രു​ത​ഗ​തി​യി​ലു​ള്ള ന​വീ​ക​ര​ണം രാ​ജ്യ​ത്തെ ക​ണ​ക്റ്റി​വി​റ്റി വ​ര്‍​ധി​പ്പി​ക്കു​ന്ന​തി​നൊ​പ്പം പ്ര​വ​ര്‍​ത്ത​ന​ക്ഷ​മ​ത കൂ​ട്ടാ​നും സ​ഹാ​യി​ക്കു​ന്നു.

2024ല്‍ 8.1 ​ബി​ല്യ​ണ്‍ ഡോ​ള​ര്‍ മൂ​ല്യ​മു​ള്ള ഇ​ന്ത്യ​യു​ടെ റെ​യി​ല്‍ വൈ​ദ്യു​തീ​ക​ര​ണ മേ​ഖ​ല 2033 ആ​കു​മ്പോ​ഴേ​ക്കും 13.2 ബി​ല്യ​ണ്‍ ഡോ​ള​റാ​യി ഉ​യ​രു​മെ​ന്നാ​ണ് സാ​മ്പ​ത്തി​ക നി​രീ​ക്ഷ​ക​ര്‍ വി​ല​യി​രു​ത്തു​ന്ന​ത്. ശു​ദ്ധ​മാ​യ ഊ​ര്‍​ജ​ത്തി​ലേ​ക്കു​ള്ള റെ​യി​ല്‍​വേ​യു​ടെ ഈ ​മാ​റ്റം ആ​ഗോ​ള​ത​ല​ത്തി​ല്‍ ത​ന്നെ വ​ലി​യ അം​ഗീ​കാ​ര​മാ​ണ് ഇ​ന്ത്യ​യ്ക്ക് നേ​ടി​ക്കൊ​ടു​ക്കു​ന്ന​ത്.

ബ്രി​ട്ട​നെ​പ്പോ​ലു​ള്ള രാ​ജ്യ​ങ്ങ​ള്‍ വ​ര്‍​ഷം 172 കോ​ടി യാ​ത്ര​ക്കാ​രെ കൈ​കാ​ര്യം ചെ​യ്യു​ന്നു​ണ്ടെ​ങ്കി​ലും വൈ​ദ്യു​തീ​ക​ര​ണ​ത്തി​ല്‍ ഇ​പ്പോ​ഴും ഏ​റെ പി​ന്നി​ലാ​ണ്. എ​ന്നാ​ല്‍ ഇ​ന്ത്യ കു​റ​ഞ്ഞ കാ​ല​യ​ള​വി​നു​ള്ളി​ലാ​ണ് ശൃം​ഖ​ല​യു​ടെ ഏ​താ​ണ്ട് പൂ​ര്‍​ണ​രൂ​പ​വും വൈ​ദ്യു​തി​യി​ലേ​ക്ക് മാ​റ്റി​യ​ത്. ഇ​ത് വ​ന്ദേ ഭാ​ര​ത്, അ​മൃ​ത് ഭാ​ര​ത് തു​ട​ങ്ങി​യ അ​തി​വേ​ഗ ട്രെ​യി​നു​ക​ള്‍​ക്ക് വ​ലി​യ ക​രു​ത്താ​കും എ​ന്നാ​ണ് പ്ര​തീ​ക്ഷ.

Latest News

Corehub Up